ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം, ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി. നാല്‍പ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 255-1 എന്ന നിലയിലാണ്. രോഹിതിന് മികച്ച പിന്തുണ നല്‍കി മലയാളിയായ ശ്രേയസ് അയ്യരും ക്രീസിലുണ്ട്.
നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും നേതൃത്വത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 115ല്‍ നില്‍ക്കെ അര്‍ധസെഞ്ച്വറി നേടിയ ശേഷമാണ് ധവാന്‍ മടങ്ങിയത്. 67 പന്തുകള്‍ നേരിട്ട ധവാന്‍ 68 റണ്‍സ് നേടിയാണ് പുറത്തായത്.
ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വിയേറ്റ ആതിഥേയര്‍ക്ക് ഇന്ന് വിജയച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാകും. ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാട് ഓള്‍റൗണ്ടര്‍ പതിനെട്ടുകാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിന് പകരക്കാരനായാണ് സുന്ദര്‍ ആദ്യ ഇലവനിലെത്തിയത്.
https://www.facebook.com/Malayalivartha