അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ താരം; ട്വന്റി 20 യിൽ ഇന്ത്യക്കാരൻ നേടുന്ന വേഗമേറിയ സെഞ്ച്വറിയുമായി ഋഷഭ് പന്ത്
സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണ്ണമെന്റില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി ഋഷഭ് പന്ത്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ട്വന്റി 20 സെഞ്ച്വറിയും ലോകട്വന്റി 20 യിലെ വേഗമേറിയ രണ്ടാം സെഞ്ച്വറിയും ഇനി ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് സ്വന്തം. ഹിമാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തില്‍ 32 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ആകെ 38 പന്തുകൾ നേരിട്ട ഋഷഭ് 12 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 116 റൺസ് നേടി.
35 ബോളില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ റെക്കോർഡാണ് ഋഷഭ് പന്ത് തകർത്തത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലാണ് ട്വന്റി 20 യിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറി നേടിയ താരം. മത്സരത്തിൽ ഹിമാചല്‍ പ്രദേശിനെതിരെ 10 വിക്കറ്റിന്റെ വിജയവും ഡല്‍ഹി സ്വന്തമാക്കി. ഹിമാചല്‍ പ്രദേശ് മുന്നോട്ട് വെച്ച 145 എന്ന വിജയ ലക്ഷ്യം 11.4 ഓവറില്‍ ഡല്‍ഹി മറികടന്നു.
https://www.facebook.com/Malayalivartha