അടിക്ക് തിരിച്ചടിയുമായി ഓസ്ട്രേലിയ; 38.5 ഓവറിൽ പിറന്നത് 488 റൺസ്
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ റെക്കോർഡ് വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് മാർട്ടിൻ ഗുപ്ടിലിന്റെയും ഡേവിഡ് മണ്റോയുടെയും വെടിക്കെട്ട് ബാറ്റിംഗ് കൂറ്റൻ സ്കോർ സമ്മാനിച്ചു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് കീവിസ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അതെ നാണയത്തിൽ തിരിച്ചടിച്ചു. 24 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും സഹിതം ഡേവിഡ് വാര്‍ണര്‍ 59 റൺസും 44 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം ഷോര്‍ട്ട് 76 റണ്‍സും നേടി ഓസ്ട്രേലിയയ്ക്ക് മികച്ച അടിത്തറ നൽകിയതോടെ ഓസീസ്18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയലക്ഷ്യം മറികടന്നു. ഓസ്ട്രേലിയ മത്സരത്തിൽ 32 സിക്സുകളാണ് നേടിയത്.
നേരത്തെ മാർട്ടിൻ ഗുപ്ടിലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മണ്‍റോയുടെ അർദ്ധ സെഞ്ചുറിയുമാണ് ന്യൂസിലൻഡിന് കൂറ്റൻ സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രലിയയും ആദ്യ വിക്കറ്റിൽ തന്നെ 121 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മത്സരത്തിൽ ആകെ പിറന്നത് 488 റൺസാണ്.
https://www.facebook.com/Malayalivartha