ആറാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബൗളിംഗ്; ഭുവനേശ്വറിന് പകരം ഷാര്‍ദുല്‍ താക്കുർ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പര ഇന്ത്യ ജയിച്ചാതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് പകരം ഷാര്‍ദുല്‍ താക്കുർ കളിക്കും.
എന്നാൽ നാല് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. മോറിസ്, ബെഹ്‌റുദ്ദീന്‍, താഹിര്‍, സോണ്‍തോ എന്നിവരരെ ടീമിൽ ഉൾപ്പെടുത്തി. ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന പോരാട്ടമാണ്. ട്വന്റി 20 പരമ്പരയ്ക്ക് മുൻപ് ശക്തമായി തിരിച്ചു വരാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
പരമ്പര നേടിയെങ്കിലും ഇന്നത്തെ മത്സരത്തെ ഇന്ത്യ നിസാരമായല്ല കാണുന്നത്. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അവസാന മത്സരവും ജയിച്ച് പരമ്പരയിൽ ആധിപത്യം ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha