'ആ ക്യാച്ചിന് 25 ലക്ഷം രൂപ സമ്മാനം '! ; ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കോളടിച്ചത് കാണിക്ക്
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കോളടിച്ചത് കാണിക്ക്. ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലര് അടിച്ച സിക്സര്‍ ഒറ്റക്കൈയ്ക്കു പിടിച്ച മിച്ചല്‍ ഗ്രിംസ്റ്റോണിനു സമ്മാനമായി ലഭിച്ചത് 50,000 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 25,78,920.75 ലക്ഷം രൂപ). ഓക്ലന്‍ഡ് സ്വദേശിയായ മിച്ചല്‍ ഗ്രിംസ്റ്റോണ്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്.
കാണികളെ പ്രോത്സാഹിപ്പിക്കാനാണു മികച്ച ക്യാച്ചുകള്‍ക്കു പ്രൈസ് മണി ഏര്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡും പാകിസ്താനും തമ്മില്‍ കഴിഞ്ഞ മാസം ഡുനെഡിനില്‍ നടന്ന മൂന്നാം ഏകദിനത്തിലും മികച്ച ക്യാച്ചെടുത്ത കാണിക്കു പ്രൈസ് മണി നല്‍കിയിരുന്നു. ''എല്ലാം ഒരു മിന്നല്‍ പോലെയായിരുന്നു; പന്തു വരുന്നതു കണ്ടു. ഇടത്തേ കൈ നീട്ടാന്‍ തോന്നിയത് അവിശ്വസനീയമായ സമയത്തായിരുന്നു''- പ്രൈസ് മണി നേടിയതിനെ കുറിച്ചു ഗ്രിംസ്റ്റോണിന്റെ ആദ്യ പ്രതികരണമായിരുന്നു അത്.
https://www.facebook.com/Malayalivartha