ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം; ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ ഒന്നാമത്
ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ബാറ്റിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനത്തെത്തി. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റുമായാണ് കൊഹ്ലി ഒന്നാംസ്ഥാനം നിലനിർത്തിയത്. 909 റേറ്റിംഗ് പോയിന്റാണ് കൊഹ്ലിക്കുള്ളത്.
കൊഹ്ലിക്ക് പിന്നിൽ രണ്ടാമതുള്ള എബി ഡിവില്ലിയേഴ്സിന് 844 പോയിന്റാണുള്ളത്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാന് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ രോഹിത് ശർമ്മ ആറാം സ്ഥാനത്താണ്. ബൗളിങ്ങിൽ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ റഷീദ് ഖാന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്.
മൂന്നാം സ്ഥാനത്തായിരുന്ന ബുംറ 787 റേറ്റിംഗ് പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാമതെത്തിച്ചത്. ഇന്ത്യൻ സ്പിൻ ബൗളർ ചാഹലാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ താരം. റാങ്കിങ്ങിൽ ചഹാൽ എട്ടാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha