ത്രിരാഷ്ട്ര ട്വന്റി20 പരമ്പര ഓസ്‌ട്രേലിയയ്ക്ക്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത് 19 റൺസിന്
ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ത്രിരാഷ്ട്ര ട്വന്റി20 പരമ്പര സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 റൺസിന്റെ വിജയത്തോടെയാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ഓസ്ട്രേലിയ ന്യൂസിലൻഡിനെ 150 റണ്‍സിൽ ഒതുക്കി.
മികച്ച തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ ന്യൂസിലൻഡിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത് റോസ് ടെയിലറുടെ ബാറ്റിങ്ങാണ്. ടെയിലർ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്ടണ്‍ അഗര്‍ മൂന്നും ആന്‍ഡ്രൂ ടൈ, കെയിന്‍ വില്യംസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡിആര്‍ക്കി ഷോര്‍ട്ട് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 30 പന്തില്‍ നിന്ന് 3 സിക്സും 6 ബൗണ്ടറിയും ഉൾപ്പെടെ 50 റണ്‍സ് നേടിയ ശേഷമാണ് ഷോര്‍ട്ട് മടങ്ങിയത്. 14.4 ഓവറില്‍ 121/3 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. മഴ ശക്തി പ്രാപിച്ചതോടെ അമ്പയര്‍മാര്‍ കളി ഉപേക്ഷിക്കുകയും മഴ നിയമ പ്രകാരം ഓസ്ട്രേലിയയെ 19 റണ്‍സിനു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha