ഇന്ത്യൻ ടീമിന് ആശ്വാസ വാർത്ത; ട്വന്റി 20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു
ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഏകദിന പരമ്പര ഏകപക്ഷീയമായി നേടിയതിന് പിന്നാലെ ട്വന്റി 20 പരമ്പരയും നേടാനാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കി.
ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശക്തമായ മറുപടി നൽകാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡിവില്ലേഴ്‌സ് പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
സെഞ്ചൂറിയനിലെ വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കുല്‍ദീപ് യാദവ് ഇന്ത്യൻ ടീമിൽ ഇടം നേടും. പരിക്ക് സാരമുള്ളതല്ലെങ്കിലും കൊഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ചാൽ ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും.
https://www.facebook.com/Malayalivartha