ഐസിസി ടെസ്റ്റ് റാങ്കിങ്; മികച്ച മുന്നേറ്റം നടത്തി ഡിവില്ലേഴ്സ്; റബാഡ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഡിവില്ലേഴ്സ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. പോർട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഡിവില്ലേഴ്സ് പുറത്താകാതെ നേടിയ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായകമായത്.
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയാണ് രണ്ടാമത്. ബൗളർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ടെസ്റ്റിൽ 11 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേര്സണെ മറികടന്നാണ് റബാഡ ഒന്നാമതെത്തിയത്. എന്നാൽ മോശം പെരുമാറ്റത്തിന്റെ പേരിൽ താരത്തിന് രണ്ട് ടെസ്റ്റിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha