ഐപിഎൽ: രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിംഗ് കോച്ചായി അമോല്‍ മജുംദാറിനെ നിയമിച്ചു
ഐപിഎൽ പതിനൊന്നാം സീസണിൽ രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിംഗ് കോച്ചായി ആഭ്യന്തര ക്രിക്കറ്റ് താരം അമോല്‍ മജുംദാറിനെ നിയമിച്ചു. രഞ്ജി ട്രോഫിയിലും പ്രാദേശിക ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള ബാറ്റ്സ്മാനാണ് മജുംദാര്‍. ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
രാജസ്ഥാന്റെ ബാറ്റിംഗ് പരിശീലകനായി മജുംദാറിനെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. യുവകളിക്കാര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
അതേസമയം രാജസ്ഥാന് റോയല്‍സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മജുംദാറും പ്രതികരിച്ചു. 171 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 48.13 ശരാശരിയില്‍ 11167 റണ്‍സാണ് മജുംദാര്‍ അടിച്ചെടുത്തത്. അതില്‍ 30 സെഞ്ച്വറികളും 60 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും.
https://www.facebook.com/Malayalivartha