ട്രിപ്പിൾ സെഞ്ച്വറി നേടാനാവാതെ ജാഫർ; വിദർഭ കൂറ്റൻ സ്കോറിലേക്ക്
ഇറാനി ട്രോഫിയിൽ വിദർഭ കൂറ്റൻ സ്കോറിലേക്ക്. മൂന്നാം ദിവസം വെളിച്ച കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 702 റൺസ് എന്ന നിലയിലാണ് വിദർഭ. കനത്ത മഴ മൂലം ആദ്യ സെഷൻ നഷ്ടമായിരുന്നു.
ഇന്നലെ 285 റൺസുമായി പുറത്താകാതെ നിന്ന വസിം ജാഫറിന് ട്രിപ്പിൾ സെഞ്ച്വറി നേടാനായില്ല. ഇന്നലത്തെ സ്കോറിൽ നിന്ന് ഒരു റൺസ് മാത്രം കൂട്ടിചേർക്കാനേ ജാഫറിനായുള്ളു.സിദ്ധാർഥ് കൗളാണ് ജാഫറിനെ പുറത്താക്കിയത്. ഇറാനി ട്രോഫിയിലെ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ജാഫർ സ്വന്തമാക്കിയത്.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 99 റൺസുമായി സെഞ്ചുറിയിലേക്ക്കുതിക്കുന്ന അപൂർവ് വാങ്കഡേയും നാല് റൺസുമായി ആദിത്യ സർവട്ടെയുമാണ് ക്രീസിൽ. റെസ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി സിദ്ധാർഥ് കൗൾ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിനും നദീമും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha