മുഹമ്മദ് ഷമിയ്ക്ക് ആശ്വാസം; ബിസിസിഐ കരാര്‍ പുതുക്കി നൽകി
വിവാദത്തിലാകപ്പെട്ട ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയ്ക്ക് ആശ്വാസ വാർത്തയുമായി ബിസിസിഐ. ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ ഗ്രേഡ് ബി കരാര്‍ ബിസിസിഐ പുതുക്കി നൽകുകയായിരുന്നു.
ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന് ജഹാന് രംഗത്തെത്തിയതോടെയാണ് ബിസിസിഐ കരാർ തടഞ്ഞു വെച്ചത്. കോഴ ആരോപണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായതോടെയാണ് താരത്തെ ബി ഗ്രേഡിൽ ഉൾപ്പെടുത്തിയത്.
https://www.facebook.com/Malayalivartha