ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്; 45 പന്തില്‍ നിന്നും സഞ്ജു അടിച്ചുകൂട്ടിയത് 92 റൺസ്
ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. സഞ്ജുവിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടിയ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങി സഞ്ജുവിന്റെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാനെ 217 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. കേവലം 45 പന്തില്‍ നിന്നും പുറത്താകാതെ സഞ്ജു അടിച്ചുകൂട്ടിയത് 92 റണ്‍സാണ്.
പത്ത് സിക്സുകളുടേയും രണ്ട് ബൗണ്ടറികളുടേയും അകമ്ബടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേശ് യാദവാണ് സഞ്ജുവിന്റെ ഏറ്റവും കൂടുതല്‍ തല്ലുകൊണ്ടത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോ വിജയമാണ് ഇരുടീമുകളും നേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha