റിയാദില്‍ യുവന്റസ് ടീമുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മത്സരം ജനുവരിയിൽ
റിയാദില്‍ നടക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിയിൽ നടത്താനൊരുങ്ങുന്ന ഇറ്റാലിയന്‍ സീരീ എ ചമ്പ്യാന്മാരായ യുവന്റസും എ.സി മിലാനും തമ്മിലുള്ള മത്സരം കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുക.
ഒൻപതു വര്‍ഷത്തെ റയല്‍ മാഡ്രിഡ് വാസത്തിന് ശേഷം അടുത്തിടെയാണ് ക്രിസ്റ്റ്യാനോ റൊണാള്േഡാ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് മാറിയത്. നാലുവര്‍ഷത്തേക്കാണ് കരാര്‍. അഞ്ചുതവണ ബാലന് ഡി ഒാര് പുരസ്കാരം നേടിയ റൊണാള്‍ഡോയുടെ ട്രാന്‍സഫര്‍ ഫീ 100 ദശലക്ഷം യൂറോക്ക് അടുത്തായിരുന്നു.ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് മത്സരം റിയാദില്‍ നടത്തുന്നത് സംബന്ധിച്ച കരാറില്‍ കഴിഞ്ഞമാസമാണ് സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ആല്‍ശൈഖ് ഒപ്പുവെച്ചത്.
https://www.facebook.com/Malayalivartha