റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം; ഗോള്‍ മഴപെയ്യിച്ച ശേഷം കപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്; ഫ്രാന്‍സിന് രണ്ടാം കിരീടം; മികച്ച പ്രകടനം കാഴ്ചവച്ച ക്രൊയേഷ്യയെ പിടിച്ചു കെട്ടിയത് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്
ഗോള്‍മഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്ബോളില്‍ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടക്കം.
ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിന്‍ ഗ്രീസ്മന് (38, പെനല്‍റ്റി), പോള്‍ പോഗ്ബ (59), കിലിയന്‍ എംബപെ (65) എന്നിവര്‍ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകള്‍ ഇവാന് പെരിസിച്ച് (28), മരിയോ മാന്‍സൂക്കിച്ച് (69) എന്നിവര്‍ നേടി. ഫ്രാന്‍സിന് രണ്ടാം കിരീടം
കളിയില്‍ മേല്‍ക്കൈ നേടിയിട്ടും ലോകകപ്പ് ഫൈനലില്‍ വിധി ക്രൊയേഷ്യയ്ക്കെതിരേയാണ്. ഫ്രാന്‍സിനെതിരായ ഫൈനലില്‍ ആദ്യം മാസൂക്കിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് വഴങ്ങിയ ക്രൊയേഷ്യയെ പത്ത് മിനിറ്റിനുള്ളില്‍ പെരിസിച്ച് ഒപ്പമെത്തിച്ചു. എന്നാല്‍, മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗ്രീസ്മന് ഫ്രാന്‍സിന് വീണ്ടും ലീഡ് സഖാനിച്ചു.
പെരിസിച്ച് പന്ത് കൈ കൊണ്ട് തൊട്ടതിനാണ് വാറിന്റെ സഹായത്തോടെ ഫ്രാന്‍സിന് പെനാല്‍റ്റി വീണുകിട്ടി. ഗ്രീസ്മനെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ക്രൊയേഷ്യയ്ക്ക് സെല്‍ഫ് ഗോള്‍ വഴങ്ങേണ്ടിവന്നത്. കോര്‍ണര്‍ കുത്തിയകറ്റാനുള്ള മാന്‍സുക്കിചിന്റെ ശ്രമമാണ് പിഴച്ചത്. പന്ത് സ്വന്തം വലയില്‍. ലോകകപ്പിന്റെ ഫൈനലില്‍ വീഴുന്ന ആദ്യ സെല്‍ഫ് ഗോളാണിത്.
എന്നാല്‍ ഇരുപത്തിയെട്ടാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. അതും എണ്ണം പറഞ്ഞൊരു ഗണ്ണര്‍ ഗോളിലൂടെ. ബോക്സിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വിദ കൊടുത്ത പന്ത് വലങ്കാല്‍ കൊണ്ട് നിയന്ത്രിച്ച് ഇടങ്കാലിലേയ്ക്ക് മാറ്റി വെടിയുണ്ട തൊടുക്കുകയായിരുന്നു പെരിസിച്ച്.
https://www.facebook.com/Malayalivartha