ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്
ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ കളത്തിലെ പോരാട്ട മികവിന് അംഗീകാരവുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫെഡറേഷന്റെ പുരസ്കാരത്തിന് സുനില്‍ ഛേത്രി അര്‍ഹനായി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറേഷന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മികച്ച എമര്‍ജിങ് താരമായി ചെന്നൈയിന് എഫ്.സി.യുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ഫുട്ബോളര്‍ക്കുള്ള പുരസ്കാരം കമലദേവി യുംനിനാണ്. എമര്‍ജിങ് വനിതാ താരമായി ഗോള്‍കീപ്പര്‍ പുരസ്കാരം എലാങ്ബാം പന്തോയ് ചാനുവിനാണ്. ഗ്രാസ് റൂട്ട് ലെവല്‍ ഫുട്ബോള്‍ വികസനത്തിനുള്ള പുരസ്കാരം നേടിയത് കേരളമാണ്. .സംസ്ഥാനത്ത് ഫുട്ബോളിന്റെ വികസനത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം
https://www.facebook.com/Malayalivartha