ഐഎസ്എല്‍ മൂന്നാം സീസണ് ഫൈനല്‍; ടിക്കറ്റ് വില്‍പ്പന തകൃതിയില്‍
കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സീസണ് ഫൈനല്‍ ടിക്കറ്റുകളാണ് നിമിഷ നേരം കൊണ്ടു വിറ്റു പോകുന്നത്. ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈഷോയില്‍ നേരത്തെ ആരംഭിച്ച ടിക്കറ്റ് വില്‍പ്പന ഇന്നു പുലര്‍ച്ചയോടെ അവസാനിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കയറിയതോടെ ഇന്നലെ രാത്രി ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനയാണുണ്ടായത്.
ഇതോടെ ഇന്നു പുലര്‍ച്ചെ ടിക്കറ്റ് സോള്‍ഡ് ഔട്ട് എന്ന സന്ദേശമാണു ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു ലഭിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ ടിക്കറ്റ് ബോക്സ് വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇവിടെയും വന്‍തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. 500, 300, 200 എന്ന നിരക്കിലാണു ടിക്കറ്റ് വില്‍പ്പന. ഞായറാഴ്ച വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം.
https://www.facebook.com/Malayalivartha