മുന്‍ കാമുകി ഐറിനയുമായുള്ള ബന്ധം വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇപ്പോള്‍ തന്റെ മകനുമായി മാത്രമാണ് ജീവിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിന് മുന്‍പ് റഷ്യന്‍ സുന്ദരി ഐറിനയുമായി ക്രിസ്റ്റിയാനോ പ്രണയത്തിലും ലിവിങ് ടുഗെദറിലുമായിരുന്നു. ഇവരുടെ വേര്‍പിരിയല്‍ ഫുട്ബോള്‍ ലോകത്ത് ഒരു ചര്‍ച്ച തന്നെയായിരുന്നു.എന്നാല്‍ ഇവര്‍ക്കിടയില്‍ എന്ത് സംഭവിച്ചെന്ന് ആര്‍ക്കും ഇതുവരെയും അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ ക്രിസ്റ്റ്യാനോ തന്നെ എല്ലാം വെളുപ്പെടുത്തുന്നു.
'ഞങ്ങളുടെ ബന്ധം നന്നായി പോകുവായിരുന്നു. അവള് എന്നോട് പറയും എല്ലായിടത്തും എന്തിനാ അമ്മയെയും കൂട്ടിക്കൊണ്ട് പോകുന്നത്. എനിക്കും അമ്മയുണ്ട് പക്ഷെ ഞാന്‍ എല്ലായിടത്തും കൊണ്ടുപോകാറില്ല.'നിന്നെ ഞാന്‍ വീട്ടില്‍ തനിച്ചാക്കിയിട്ട് പോയാലും എന്റെ അമ്മയെ ഞാന്‍ തനിച്ചാകില്ല' എന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായി. ഞാന്‍ പറഞ്ഞതില്‍ എനിക്ക് ഇന്നും പശ്ചാത്താപമില്ല'-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha