സന്തോഷ് ട്രോഫി; കേരള-കര്‍ണാടക മത്സരം സമനിലയില്‍: കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു
സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. അവസാന യോഗ്യതാ മത്സരത്തില്‍ കര്‍ണാടകവുമായി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കേരളം ഫൈനല്‍ റൗണ്ടിലേക്കു മുന്നേറിയത്. ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍ സമനില മാത്രം മതി എന്ന നിലയിലാണ് കേരളം കളിക്കാനിറങ്ങിയത്. നേരത്തെ, പോണ്ടിച്ചേരിയെയും ആന്ധ്രാപ്രദേശിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha