ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ ജേതാക്കളായി
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ ജേതാക്കള്‍. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയില്‍ നടന്ന കശാലക്കളിയില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. 22ാം മിനിറ്റില്‍ ആഴ്സണല്‍ താരം മുഹമ്മദ് എല്‍നേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍, 59ാം മിനിറ്റില്‍ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എന്‍കൊലുവായിരുന്നു സ്കോറര്‍. 88ാം മിനിറ്റില്‍ വിന്‍സന്റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.
കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടമാണിത്. 1986ന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണയായിരുന്നു. അവസാനമായി 2008ല്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഈജിപ്തിനായിരുന്നു.
https://www.facebook.com/Malayalivartha