നികുതി വെട്ടിപ്പ്: ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു
നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്ബോള്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്പെയിന് സുപ്രീംകോടതിയാണ് ശിക്ഷ ശരിവച്ചത്. നികുതിവെട്ടിപ്പു കേസില്‍ സ്പെയിനിലെ കോടതി മെസ്സിക്ക് 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു. മെസ്സിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചെന്നാണു കേസ്.
https://www.facebook.com/Malayalivartha