ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പ്;ഇന്ന് റഷ്യ-പോര്‍ച്ചുഗല്‍ പോരാട്ടം
ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8:30 നാണ് മത്സരം. ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന് ഇത് നിര്‍ണ്ണായക മത്സരമാണ്. റഷ്യയാകട്ടെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലാന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച റഷ്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മെക്സിക്കോ ന്യൂസീലാന്‍ഡിനെ നേരിടും. മത്സരങ്ങള്‍ തത്സമയം സോണി സിക്സിലും ടെന്‍ നെറ്റ്വര്‍ക്കിലും കാണാം.
https://www.facebook.com/Malayalivartha