അനസ് എടത്തൊടിക മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍;സി.കെ വിനീതിന് ഫെയര്‍പ്ലെ പുരസ്‌ക്കാരം
മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ. വിനീതിനും ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ പുരസ്‌കാരങ്ങള്‍. മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമാണ് അനസ് എടത്തൊടിക നേടിയത്. ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം സി.കെ. വിനീത് നേടി. രണ്ടാമതുള്ള താരത്തെക്കാള്‍ 30,000 അധികം വോട്ടാണ് വിനീത് നേടിയത്.
ഐസ്വാളില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ബംഗളൂരു എഫ്.സിയുടെ ഉദാന്ത സിംഗാണ് മികച്ച യുവതാരം. ഐസ്വാള്‍ എഫ്.സിയെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീല്‍ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.
ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐ-ലീഗില്‍ മോഹന്‍ ബഗാനും വേണ്ടി കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം, ബംഗളൂരു എഫ്‌സിയെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സിനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
https://www.facebook.com/Malayalivartha