സജീവമായി യുറോപ്പിയന്‍ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിപണി
ക്ലബ് ഫുട്ബോളിന് ഇത് വിശ്രമകാലമാണ്. ടീമിനെ ചെത്തി മിനുക്കിയെടുക്കാനും പഴയതൊക്കെ ഉപേക്ഷിക്കാനും. വമ്പന്മാരും കുഞ്ഞന്മാരുമെല്ലാം ട്രാന്‍സ്ഫര്‍ ജനാലയില്‍ പണമൊഴുക്കി തുടങ്ങി. ഇറ്റാലിയന്‍ ലീഗിലെ പഴയ പ്രതാപശാലികളായ എ.സി മിലാനാണ് ഏറ്റവും കൂടുതല്‍ ചെലവിട്ടത്,ഏകദേശം 124 മില്യണ്‍ ഡോളറോളം. പുതിയ ആറോളം കളിക്കാരെയാണ് അവര്‍ ടീമിലെത്തിച്ചത്.
ഏറ്റവും ഒടുവിലായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്സണല്‍ അലക്സാന്ദ്രേ ലാക്കസെറ്റയെ സ്വന്തമാക്കിയതാണ് പുതിയ കച്ചവടം. സ്പാനിഷ് വമ്പന്മാരായ റിയല്‍ മാഡ്രിഡ് നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും തിയോ ഹെര്‍ണാണ്ടസിനെ സ്വന്തമാക്കി.
ജര്‍മ്മന്‍ ചാമ്പ്യന്‍സ് ബയേണ്‍ മ്യൂണിക് ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണില്‍ നിന്നും കോറന്റിന് തോലിസയെയും മാഞ്ചസ്റ്റര്‍ സിറ്റി മൊണാക്കോയില്‍ നിന്ന് ബെര്‍ണാഡോ സില്‍വ,ലിവര്‍ പൂള് മുഹമ്മദ് സലാഹ് എന്നിവരെയും സ്വന്തമാക്കി. ജൂലൈ 31-നാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha