മക്കളേ ഹ്യൂമേട്ടന് തിരിച്ച് വന്നെടാ!! ഐ എസ് എല്ലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു.
ഐ എസ് എല്‍ ആദ്യ സീസണില്‍ മലയാളക്കരയുടെ ഹൃദയം കവര്‍ന്ന ഹ്യൂമേട്ടന് വീണ്ടും ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുന്നു . ഐ എസ് എല്ലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാന്‍ ഹ്യൂം ഇന്ത്യയില്‍ എത്തിയിരുന്നു. അതോടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ താരം ഹ്യൂമായിരിക്കുമെന്ന സൂചനകളും നിലനിന്നിരുന്നു.
ഐ.എസ്.എല്‍ മൂന്നു സീസണ് പിന്നിടുമ്പോള്‍ ഹ്യൂമാണ് ടോപ്പ്സ്കോറര്‍. മൂന്നു സീസണുകളിലായി 23 ഗോളാണ് ഹ്യൂമേട്ടന് അടിച്ചു കൂട്ടിയത്. ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ഹൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി.മുന്നേറ്റതാരമായ ഹ്യൂം കൂടി എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിര കൂടുതല്‍ കരുത്തുറ്റതാകും.ഹ്യൂമിന്റെ മടങ്ങിവരവ് പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അറാത്ത ഇസുമി, ജാക്കിചന്ദ്, സി കെ വിനീത് തുടങ്ങിയവരും മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ വാനോളമെത്തിക്കുന്നു.
https://www.facebook.com/Malayalivartha