Widgets Magazine
18
Oct / 2017
Wednesday

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണ് ഇന്ന് കിക്ക് ഓഫ്

12 AUGUST 2017 10:13 AM IST
മലയാളി വാര്‍ത്ത

ഇടവേളയും വിശ്രമവുമൊക്കെ കഴിഞ്ഞു..ഇനി ആക്ഷന്‍ മാത്രം. 2017-2018 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് വൈകുന്നേരം കിക്ക് ഓഫ്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആഴ്‌സനല്‍ലെസ്റ്റര്‍ സിറ്റി മത്സരത്തോടെ ആരംഭിച്ചെങ്കിലും ഔദ്യോഗിക കിക്ക് ഓഫ് ഇന്ന് വൈകിട്ടാണ്. ഈ വര്‍ഷവും മിക്ക ടീമുകളും തങ്ങളുടെ ആയുധപ്പുരയില്‍ പുത്തന്‍ ആയുധങ്ങളുമായാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചെല്‍സിയായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്. സീസണില്‍ ആദ്യം മുന്നേറിയെങ്കിലും അവസാന സമയങ്ങളില്‍ ടോട്ടന്‍ഹാമുമായി മത്സരിച്ച് ഫോട്ടോഫിനിഷിലൂടെയാണ് ചെല്‍സി കപ്പ് നേടിയത്.

ഇരുപത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ ഇത്തവണ മൂന്ന് പുതിയ ടീമുകള്‍ പ്രൊമോട്ടഡ് ആയി എത്തിയിട്ടുണ്ട്. ന്യൂ കാസില്‍ യുണൈറ്റഡ്, െ്രെബറ്റന്‍, ഹുഡ്‌ഡേഴ്‌സ് ഫീല്‍ഡ് എന്നിവയാണ് പുതുമുഖ ടീമുകള്‍. ഹള്‍ സിറ്റി, മിഡില്‍സ്‌ബ്രോ, സണ്ടര്‍ലാന്‍ഡ് എന്നീ ടീമുകളാണ് റിലഗേഷനിലൂടെ പുറത്താക്കപ്പെട്ടത്.

വമ്പന്മാരെല്ലാം പണം ഒഴുക്കി തന്നെയാണ് ഇത്തവണയും വരവ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത്. എവര്‍ട്ടണില്‍ നിന്നും 90 മില്യണ്‍ യൂറോയ്ക്കാണ് ജോസ് മൗറിഞ്ഞോയും സംഘവും ലുക്കാക്കുവിനെ യുണൈറ്റഡില്‍ എത്തിച്ചത്. നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൈമാറ്റത്തിന് മുന്‍പ് വരെ ഇതായിരുന്നു റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുക. കൂടാതെ ചെല്‍സിയില്‍ നിന്നും മാറ്റിച്ച്, ബെന്‍ഫിക്കയില്‍ നിന്നും വിക്ടര്‍ ലിന്‍ഡാലോഫ് എന്നിവരെയും യുണൈറ്റഡ് സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയും വിട്ടുകൊടുത്തില്ല. കെയ്ല്‍ വാക്കര്‍, ബെഞ്ചമിന്‍ മെന്‍ഡി, ബെര്‍ണാര്‍ഡോ സില്‍വ, എഡ്‌വേര്‍സണ്‍, ഡാനിലോ, ഡഗ്ലസ് ലൂയിസ് എന്നീ ആറ് പുതുമുഖങ്ങളെയാണ് മാനേജര്‍ പെപ് ഗാര്‍ഡിയോള ടീമിലെത്തിച്ചത്.

ലിവര്‍പൂളില്‍ മുഹമ്മദ് സലാ, ആന്‍ഡി റോബേര്‍സ്റ്റന്‍ എന്നിവരും ചെല്‍സിയില്‍ റിയല്‍ മാഡ്രിഡില്‍ നിന്നും എത്തിയ അല്‍വാരോ മൊറാട്ട, അന്റോണിയോ റുഡിഗെര്‍ എന്നിവരും ആഴ്‌സണലില്‍ അലക്‌സന്ദ്രെ ലക്കസെറ്റ,കൊളസിനാക്ക് എന്നിവരെയും പുതുതായി വാങ്ങി. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സ് ഇതുവരെ ആരെയും വാങ്ങിയില്ല എന്നുള്ളതും പ്രസ്തുതമായ കാര്യമാണ്.

ടീം മാനേജര്‍മാര്‍ക്ക് അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ് ഈ സീസണ്‍. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയ്ക്കും ലിവര്‍പൂളിന്റെ ജൂര്‍ഗന്‍ ക്‌ളോപ്പിനും ഒരു കിരീടം പോലും നേടാനായില്ല. അത് മറികടക്കാന്‍ കൂടിയാണ് ഇത്തവണ അവരുടെ ശ്രമം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കോച്ച് ജോസ് മൗറിഞ്ഞോ യുവേഫ യൂറോപ്പ ലീഗും ആര്‍സെനലിന് ആര്‍സെന്‍ വെങ്ങേര്‍ ഇംഗ്ലീഷ് എഫ്.എ കപ്പും നേടിക്കൊടുത്തിരുന്നു. ചെല്‍സിയുടെ അന്റോണിയോ കോണ്ടെ സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയെങ്കിലും എഫ്.എ കപ്പില്‍ ആര്‍സെനലിനോട് തോല്‍ക്കുകയും അതേ ടീമിനോട് കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ തോറ്റതും ടീമിന് വലിയ അടിയായിരുന്നു. 

എന്തായാലും കടുത്ത ഒരു സീസണ്‍ തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (15 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (17 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (23 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends