ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍ നായകന് വെയ്ന്‍ റൂണി അറസ്റ്റില്‍
ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍ നായകന് വെയ്ന്‍ റൂണി അറസ്റ്റില്‍. മദ്യപിച്ചു വാഹനമോടിച്ചതിനാണ് റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്സ്വാഗണ് ബീറ്റില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. റൂണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ചെഷയര്‍ പേലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ച മുന്‍ ഇംഗ്ലീഷ് ടീം നായകനെ ഈ മാസം ഒടുവില്‍ കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തില്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ മാസമാണ് റൂണി ഇംണ്ട് ദേശീയ ടീമില്‍നിന്നു വിരമിച്ചത്. ഇംണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്കോററാണ് റൂണി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 13 വര്‍ഷമായി കളിച്ചിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉപേക്ഷിച്ച് റൂണി, തന്റെ ആദ്യകാല ക്ലബ്ബുകളിലൊന്നായ എവര്‍ട്ടണിനായി റൂണി അടുത്തിടെ ബൂട്ടണിഞ്ഞു തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha