ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇറാഖിനെതിരെ ഇംഗ്ലണ്ടിന് ജയം
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ഇംഗ്ളണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഇറാഖിനെ തോല്‍പ്പിച്ചു. ഗ്രൂപ്പിലെ ഇംഗ്ളണ്ടിന്റെ മൂന്നാം വിജയമാണിത്. ജപ്പാനെതിരെയാണ് ഇംഗ്ലണ്ടിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.
ലോഡറുടെ ഇരട്ട ഗോളുകളും ഗോമസ്, സ്മിത്ത് എന്നിവരുടെ ഓരോ ഗോളുകളുമാണ് ഇംഗ്ളണ്ടിന്റെ വിജയം അനായാസമാക്കിയത്. 11ാം മിനിട്ടില്‍ ഗോമസിലൂടെയാണ് ഇംഗ്ളണ്ട് സ്കോറിംഗ് തുടങ്ങിയത്. ഈ ഗോള്‍ മാത്രമേ ആദ്യപകുതിയില്‍ വീണുള്ളൂ. സ്മിത്ത് 57ാം മിനിട്ടിലും ലോഡര്‍ 59, 71 മിനിട്ടുകളിലും സ്കോര്‍ ചെയ്തു.
മറ്റൊരു മത്സരത്തില്‍ ചിലിയുമായി ഗോള്‍രഹിത സമനില നേടിയ മെക്&്വംിഷ;സിക്കോയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
https://www.facebook.com/Malayalivartha