ഇന്ത്യൻ ഗോൾ കീപ്പറെ നോട്ടമിട്ട് ലോക ക്ലബ്ബുകൾ
അണ്ടർ 17 ലോകകപ്പിൽ അരങ്ങേറ്റം നടത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറായ ധീരജ് സിങ്ങിനെ തേടി ലോകോത്തര ക്ലബ്ബുകൾ എത്തിയിരിക്കുകയാണ്. പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായെങ്കിലും ഗോൾ കീപ്പർ ധീരജിന്റെ പ്രകടനം ലോക ശ്രദ്ധ നേടിയിരുന്നു.
ബ്രസീല്‍ ക്ലബായ അവായ് എഫ്സി, സ്കോട്ട്ലന്‍ഡ് ക്ലബ് ഹാമില്ട്ടണ്, ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി തുടങ്ങി ക്ലബുകള്‍ ധീരജിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ ക്ലബ്ബുകൾ കൂടാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവിധ ക്ലബുകളും ധീരജിന്റെ പിന്നാലെയുണ്ട്. അമേരിക്കക്കെതിരെയുള്ള മത്സരത്തിലെ മിന്നും സേവുകൾ കണ്ട് യുഎസ് കോച്ച് ജോണ്‍ ഹാക്ക്വര്‍ത്ത് ധീരജിനെ പ്രശംസിച്ചിരുന്നു.
ടൂർണമെന്റിന്റെ കണ്ടെത്തലെന്നാണ് ഇന്ത്യൻ ഗോൾ കീപ്പറെപ്പറ്റി താരങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ധീരജിന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ആയി കരാറുണ്ട്. ഡിസംബര്‍ കഴിഞ്ഞാല്‍ മാത്രമേ മറ്റു ക്ലബുകളിലേക്ക് ധീരജിന് മാറാന്‍ സാധിക്കുകയുളളു.
https://www.facebook.com/Malayalivartha