ജയിക്കാൻ ഉറച്ച് ബ്ലാസ്റ്റേഴ്സ് ; സൂപ്പർ താരം തിരിച്ചെത്തുന്നു
ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മത്സരവും ജയിക്കാനാവാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു എന്നാൽ മുംബൈയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് സൂപ്പര്‍ താരം വെസ് ബ്രൗണ്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. പരിക്ക് ഭേദമായി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് ബ്രൗണ്‍ മാധ്യമങ്ങളെ അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വെസ് ബ്രൗണും സന്നിഹിതനായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധനിര താരമായിരുന്നു വെസ് ബ്രൗണ്‍. അതിനാല്‍ തന്നെ ബ്രൗണിന്റെ ബ്ളാസ്റ്റേഴ്സിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികണ്ടത്. എന്നാല്‍ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളിലും ഗ്രൗണ്ടിലിറങ്ങാന്‍ താരത്തിനായിരുന്നില്ല.
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനൊപ്പം വെസ് ബ്രൗണ്‍ എത്തുന്നതോടെ പ്രതിരോധനിര കൂടുതൽ ശക്തമാകും. എന്നാൽ പ്രതിരോധനിരയിൽ നിന്നും മധ്യനിരയിലേക്ക് ബ്രൗണിനെ മാറ്റി പരീക്ഷിക്കാനും കോച്ച് റെനേ മ്യൂലസ്റ്റീന് ആലോചിച്ചേക്കും.
https://www.facebook.com/Malayalivartha