ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ കോമൾ ഇനിയും കാത്തിരിക്കണം
ഇന്ത്യൻ അണ്ടര്‍ 17 ഫുട്ബോൾ താരം കോമള്‍ തട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ താരമായ കോമള്‍ തട്ടാലിനെ തല്‍ക്കാലം ടീമിലെത്തിക്കേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ക്ലബുകളായ കൊൽക്കത്തയും , എഫ്‌സി പുണെ സിറ്റിയും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിൽ കളിക്കാനാണ് താൽപര്യമെന്ന് പറഞ്ഞ് ഈ അവസരങ്ങളെല്ലാം താരം നിരസിച്ചിരുന്നു.
കോമാളിന്റെ ആഗ്രഹപ്രകാരം ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോമളിനെ തല്‍കാലം ക്യാംപിലേക്കു വിളിക്കേണ്ടതില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. ഇത് ടീം താരത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. ഐ ലീഗില്‍ ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ടീമിലും താരത്തിന് ഇടം കിട്ടിയിരുന്നില്ല. ഐലീഗ് ക്ലബായ മിനര്‍വ പഞ്ചാബ് എഫ്‌സിയും വമ്പന്‍ വാഗ്ദാനവുമായി താരത്തെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha