കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ നാലാം സീസണിൽ പുതിയ നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. ഒരു മത്സരത്തിന് ശരാശരി 36,535 കാണികളാണ് കൊച്ചിയിൽ എത്തിയത്. മൂന്ന് ഹോം ഗ്രൗണ്ട് മത്സരങ്ങളിലായി 100,606 പേരാണ് ബ്ലാസ്റ്റേഴ്സിന്റെ കളികാണാന്‍ എത്തിയത്.
അത്ലറ്റികോ ഡി കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്. കൊൽക്കത്തയിലെ ആദ്യ മത്സരം കാണാൻ എത്തിയത് 32,816 പേര് ആണ്. എന്നാൽ ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ കണ്ട മത്സരം കൊൽക്കത്തയിലാണ് നടന്നത്. 2015 സീസണിലെ കൊൽക്കത്തയും ചെന്നൈയും തമ്മിലുള്ള മത്സരം കാണാൻ എത്തിയത് 68,340 പേരാണ്.
https://www.facebook.com/Malayalivartha