കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു
ഐ എസ് എൽ നാലാം സീസണിലെ ആദ്യ ജയം തേടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ഇയാൻ ഹ്യൂം പരിക്ക് മാറി തിരിച്ചെത്തുന്നു. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഇയാന്‍ ഹ്യൂമും ടീമിനൊപ്പം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ ഹ്യൂമിന് കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ നാളത്തെ മത്സരത്തിന് മുന്നോടിയായി ഹ്യൂം ടീമിനൊപ്പം ട്രെയിനിങ് തുടങ്ങിയതായി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യുലെൻസ്റ്റീൻ പറഞ്ഞു.
എന്നാൽ പരിക്കിന്റെ പിടിയിലായ സൂപ്പർതാരം ബെര്വറ്റോവ് നാളെ കളിയ്ക്കാൻ സാധ്യത ഇല്ല. ബ്ലാസ്റ്റേഴ്സിലെ മറ്റൊരു വിദേശ താരമായ വെസ് ബ്രൗൺ നാളെ ഐ എസ് എല്ലിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. അതേസമയം പരിക്കിൽ നിന്നും മോചിതനായ ഇയാൻ ഹ്യൂം ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല.
https://www.facebook.com/Malayalivartha