പണക്കിലുക്കവുമായെത്തിയ കുടീഞ്ഞോക്ക് പരിക്ക്; ബാഴ്സയിലെ അരങ്ങേറ്റം വൈകും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂളിൽ നിന്നും സ്പാനിഷ് ക്ലബ്ബായ ബാർസലോണയിലേക്ക് ചേക്കേറിയ ഫിലിപ്പെ കുടീഞ്ഞോക്ക് പരിക്ക്. കാൽത്തുടയ്ക്ക് പരുക്കേറ്റ അദ്ദേഹത്തിന് മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ബാർസലോണ അധികൃതർ വ്യക്തമാക്കി.
ഇതോടെ ഫിലിപ്പെ കുടീഞ്ഞോയുടെ ബാർസയിലെ അരങ്ങേറ്റം വൈകുംമെന്ന് ഉറപ്പായി. ലീഗ് ഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡറായ ഫിലിപ്പെ കുടീഞ്ഞോയെ ബാഴ്സലോണ സ്വന്തമാക്കിയത്. 160 ദശലക്ഷം യൂറോ ഏകദേശം 1217 കോടി രൂപക്കാണ് കുടീഞ്ഞോ ലിവർപൂളിൽ നിന്ന് ബാഴ്സയിലെത്തിയത്.
https://www.facebook.com/Malayalivartha