പുതിയ രൂപത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; വിനീത് തിരിച്ചെത്തും
ഐ എസ് എൽ നാലാം സീസണിലെ മോശം പ്രകടനത്തിൽ നിന്നും മോചനം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി എട്ട് മണിക്ക് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരം. സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിഞ്ഞത്.
പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ ജയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്‌സിക്ക് പകരം എവേ കിറ്റാണ് ഇന്നത്തെ മത്സരത്തിൽ ഉപയോഗിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ജഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് നിര ഇന്നിറങ്ങുന്നത്. പരിക്ക് മൂലം കളിക്കാതിരുന്ന മലയാളി താരം സി കെ വിനീത് ടീമിൽ തിരിച്ചെത്തും.
https://www.facebook.com/Malayalivartha