ഐ ലീഗ്; ഗോകുലത്തിന് സീസണിൽ ആറാം തോൽവി
ഐ ലീഗിൽ ഗോകുലം എഫ്.സി.ക്ക് വീണ്ടും തോൽവി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിൽ ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ തലമുറയായ ഇന്ത്യന്‍ ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോറ്റത്. ഗോകുലത്തിന്റെ സീസണിലെ ആറാം തോൽവിയാണിത്.
മലയാളി താരം രാഹുലിന്റെ മികവിലാണ് ആരോസ് വിജയ ഗോൾ കണ്ടെത്തിയത്. 77ആം മിനുട്ടിൽ രാഹുൽ തൊടുത്ത ഷോട്ട് സേവ് ചെയ്ത് ബിലാൽ രക്ഷപ്പെടുത്തി എങ്കിലും അത് അഭിജിത്തിന്റെ കാലിൽ എത്തുകയായിരുന്നു. അഭിജിത് അവസരം മുതലാക്കി ആരോസിനെ മുന്നിലെത്തിക്കുകയും ചെയ്തു.
തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ആരോസ് ഏറ്റെടുത്തു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തീര്‍ത്തും നിരാശാജനകമായാ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. രണ്ടാം പകുതിയിൽ ഒരു മികച്ച മുന്നേറ്റം പോലും നടത്താൻ ഗോകുലം താരങ്ങൾക്കായില്ല. ഒരു ജയവും ഒരു സമനിലയും സ്വന്തമായ അവര്‍ നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha