ബ്ലാസ്റ്റേഴ്സിന് ആശ്വാസം ; വിനീത് പരിക്ക് ഭേദമായി തിരിച്ചെത്തും; ഹ്യൂമിന്റെ ഫോമിൽ പ്രതീക്ഷയർപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
വിജയ വഴിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. മുംബൈ ഫുട്ബോള്‍ അരിനയില്‍ രാത്രി എട്ടിനാണ് മത്സരം. ഡൽഹിക്കെതിരെ മികച്ച വിജയം നേടി ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. മുംബൈക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ആശ്വാസമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. പരിക്ക് ഭേദമായി സി കെ വിനീത് തിരിച്ചെത്തുമെന്ന് കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി.
കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ സൂപ്പർ താരം ഇയാൻ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന്റെ ബൂട്ടുകൾ ഇന്നും വല ചലിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൊച്ചിയില്‍ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. മുംബൈ മികച്ച ടീമാണ്. അവരുടെ കളിരീതി വ്യത്യസ്തമാണ്. എന്നാൽ ഇന്നത്തെ മത്സരം വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
https://www.facebook.com/Malayalivartha