ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിനോ ഫുട്ബാളില്‍ നിന്നും വിരമിച്ചു
ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിനോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്റെ തീരുമാനത്തെക്കുറിച്ച് റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്. 2018ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു
2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു റൊണാള്‍ഡിന്യോ.മധ്യനിരയിലെ ആക്രമണകാരിയായ ഫുട്ബാളറായിരുന്ന റൊണാള്‍ഡിന്യോ വിങ്ങറായും ഭംഗിയായി കളിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ സൗന്ദര്യം കാലുകളിലാവാഹിച്ചുള്ള റോണാള്ഡിന്യോയുടെ മാന്ത്രിക ഫുട്ബാള്‍ ആരാധക ലോകത്തെ ഇളക്കിമറിച്ചിരുന്നു.ബ്രസീലിലെ ഗ്രെമിയോ ക്ലബ്ലിലായിരുന്ന റൊണാള്‍ഡിന്യോയെ 2001ല്‍ പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.2002 ലോകകപ്പിലെ പ്രകടനം റൊണാള്‍ഡിന്യോയെ യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ 'നോട്ടപ്പുള്ളി'യാക്കി. 2003ല്‍ അദ്ദേഹത്തെ ബാഴ്സലോണ സ്വന്തമാക്കി. ക്യാമ്പ് നൗവില്‍ അഞ്ച് വര്‍ഷം ബ്രസീല്‍ താരം ബാഴ്സയെ നയിച്ചു. രണ്ട് ലീഗ് കിരീടങ്ങള്‍, 2006ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ ബാഴ്സയുടെ ഷോക്കേസിലെത്തിച്ചു. 2005ലെ ബാലണ്‍ഡി ഓര് പുരസ്കാരവും ബ്രസീല്‍ താരം ഇതിനിടെ സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha