ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ നോട്ടമിട്ട് ഇംഗ്ലീഷ് ക്ലബ്ബ്; കട്ട കലിപ്പിൽ ആരാധകർ
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ് ശ്രമം നടത്തുന്നുവെന്ന വാർത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് സംബന്ധിച്ച വാർത്ത പുറത്തു വന്നത് ട്വിറ്ററിലൂടെയാണ്. മൂന്ന് ലക്ഷം യൂറോയ്ക്ക് ജിങ്കനെ ഇംഗ്ലീഷ് ക്ലബ്ബ് സ്വന്തമാക്കുമെന്നായിരുന്നു ഒരു ഏജന്റിന്റെ ട്വീറ്റ്.
വാർത്ത പുറത്തു വന്നതോടെ ഏജന്റിന്റെ ട്വീറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സ് നായകൻ എവിടെയും പോകുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആരാധകരുടെ ആക്രമണം. ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ജിങ്കനെ വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിനായി 50 മത്സരങ്ങള്‍ കളിച്ച ഏക താരമാണ് സന്ദേശ് ജിങ്കൻ.
https://www.facebook.com/Malayalivartha