സന്തോഷ് ട്രോഫി: കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി
കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തിൽ തമിഴ്നാടിനെതിരെ സമനില നേടിയതോടെയാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് കടന്നത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തിരുന്നു.
ഉയർന്ന ഗോൾ ശരാശരിയുള്ളതിനാൽ ഫൈനൽ റൗണ്ട് യോഗ്യത നേടാൻ കേരളത്തിന് സമനില മതിയായിരുന്നു. തമിഴ്നാട് ആന്ധ്രാ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് തമിഴ്നാട് ജയിച്ചത്. ദക്ഷിണ മേഖലയില്‍ നിന്ന് കര്‍ണാടകമാണ് കേരളത്തിനൊപ്പം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
https://www.facebook.com/Malayalivartha