ഐ ലീഗ്: അട്ടിമറി വിജയവുമായി വീണ്ടും ഗോകുലം കേരള
ഐ ലീഗിൽ തുടർച്ചയായി മൂന്നാം അട്ടിമറി വിജയവുമായി ഗോകുലം കേരള. ലീഗിലെ വമ്പന്മാരായ മിനർവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം വീഴ്ത്തിയത്. നേരത്തെ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും ഗോകുലം തോൽപ്പിച്ചിരുന്നു.
അട്ടിമറി വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഐ ലീഗിൽ കിരീട സാധ്യത കൽപ്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് മിനർവ. ആദ്യ പകുതി മുതൽ അക്രമിച്ചുകളിച്ച ഗോകുലത്തിന് നിരവധി അവസരം ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയിൽ ഹെൻറിയാണ് ഗോകുലത്തിന്റെ വിജയ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഗോകുലത്തിന് അർഹമായ പെനാൽറ്റി റഫറി അനുവദിച്ചില്ല. മിനർവ താരം ഡാനോ കൈകൊണ്ട് പന്ത് കൈകാര്യം ചെയ്തെതോടെ ഗോകുലം താരങ്ങൾ പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി നിരസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha