കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും; അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യകപ്പ് വരെയാണ് കാലാവധി
ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി സ്റ്റീവന്‍ കോണ്‍സ്റ്റന്റെയ്ന്‍ തുടരും. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് വരെയാണ് കാലാവധി നീട്ടിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം കോണ്‍സ്റ്റന്റെയ്ന്‍ അംഗീകരിക്കുകയായിരുന്നു.
ഇതോടെ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലിപ്പിച്ച വിദേശ പരിശീലകനായി മാറിയിരിക്കുകയാണ് 55 കാരനായ സ്റ്റീഫൻ കോണ്‍സ്റ്റന്റെയ്ന്‍. നേരത്തെ കോണ്സ്റ്റന്റെനിന്റെ കീഴിൽ ഇന്ത്യൻ 2019ലെ ഏഷ്യാകപ്പിനുള്ള യോഗ്യത നേടിയിരുന്നു.
കോണ്‍സ്റ്റന്റെന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. ഇംഗ്ലണ്ട് സ്വദേശിയായ സ്റ്റീഫൻ കോണ്‍സ്റ്റന്റെയ്ന്റെ കീഴിൽ 2016 മുതല്‍ കളിച്ച 13 മത്സരങ്ങളില്‍ 11ലും ഇന്ത്യ വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha