ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻ മരണ പോരാട്ടം; സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം
ഐ എസ് എല്ലിൽ ഇന്ന് കേരളബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം. സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം. ഒരു സമനിലപോലും ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. അതിനാൽ തന്നെ സ്വന്തം തട്ടകത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ മികച്ച വിജയം നേടാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
ബെംഗളൂരു മാത്രമാണ് സെമി പ്രവേശം ഉറപ്പാക്കിയത്. ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ ചെന്നൈയിനും ഇന്നത്തെ മത്സരം നിർണായകമാണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. അവസാന മിനിറ്റിൽ സി കെ വിനീത് നേടിയ ഗോളിലാണ് കേരളം സമനില സ്വന്തമാക്കിയത്. ഇന്നത്തെ മത്സരം ജയിച്ചാൽ കേരളത്തിന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്താം.
കഴിഞ്ഞ മൂന്ന് കളികളിലും തോൽവി അറിയാതെയാണ് ചെന്നൈയിൻ എത്തുന്നത്. എന്നാൽ മറുവശത്ത് കേരളവും മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്.
https://www.facebook.com/Malayalivartha