ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഡെർബി പോരാട്ടത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.ആദ്യ പകുതിയിലെ ഇരട്ട ഗോളുകളാണ് യുണൈറ്റഡ് ജയത്തിന് അടിത്തറയായത്.
മാർക്കസ് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ രണ്ട് ഗോളുകളും നേടിയത്. യുണൈറ്റഡ് ഡിഫൻഡർ എറിക് ബയി നേടിയ സെൽഫ് ഗോളാണ് ലിവർപൂളിന് ആശ്വാസമായത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ലിവർപൂളിന് സാധിച്ചില്ല. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനേക്കാൾ അഞ്ചു പോയിന്റ് മുന്നിലായി.
https://www.facebook.com/Malayalivartha