ഐഎസ്എൽ: ഫൈനൽ ലക്ഷ്യമിട്ട് ചെന്നൈയിനും ഗോവയും നേർക്കുനേർ
ഐഎസ്എൽ നാലാം സീസണിൽ ഫൈനൽ ലക്ഷ്യമിട്ട് ചെന്നൈയിൻ എഫ് സി ഇന്ന് എഫ് സി ഗോവയെ നേരിടും. ആദ്യപാദ സെമിഫൈനലിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഗോവയിൽ വെച്ച് നിർണായകമായ എവേ ഗോൾ നേടിയ ചെന്നൈയിന് ആണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം.
ഇന്നത്തെ മത്സരം ഗോൾ രഹിത സമനിലയിലായാൽ പോലും ചെന്നൈയിന് എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഫൈനലിൽ കടക്കാം. ആദ്യ പാദത്തിൽ അനിരുദ്ധ് താപ്പയാണ് ഗോവയിൽ ചെന്നൈയിന് വേണ്ടി എവേ ഗോൾ നേടി കൊടുത്തത്. അതേസമയം എഫ് സി ഗോവക്ക് ചെന്നൈയിനെ മറികടന്ന് ഫൈനലിലെത്താൻ മത്സരത്തിൽ ഗോൾ കൂടിയേ തീരു.
ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോവ ചെന്നൈയിൻ തീർക്കുന്ന പ്രതിരോധം മറികടന്ന് ഗോൾ നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇന്നത്തെ മത്സരത്തിലെ വിജയികൾ ഫൈനലിൽ ബെംഗളൂരു എഫ് സിയെ നേരിടും.
https://www.facebook.com/Malayalivartha