ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നേട്ടം; ആദ്യ നൂറിൽ തിരിച്ചെത്തി
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ വീണ്ടും ആദ്യ നൂറിൽ എത്തി. ഇന്ത്യ ഇപ്പോൾ 99-ാം സ്ഥാനത്താണ്. പുതിയ റാങ്കിംഗിൽ. 339 പോയന്റുമായാണ് ഇന്ത്യ ലിബിയക്ക് ഒപ്പം 99-ാംസ്ഥാനം പങ്കുവെക്കുന്നത്. 33-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമത്.
എന്നാൽ മുൻനിര സ്ഥാനക്കാർക്ക് മാറ്റമില്ല. ലോകചാമ്പ്യന്മാരായ ജർമ്മനി ഒന്നാം സ്ഥാനം നിലനിർത്തി. ബ്രസീൽ, പോർച്ചുഗൽ എന്നിവർ രണ്ടു മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. അർജന്റീന നാലാമതും ബെൽജിയം അഞ്ചാമതും തുടരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോളണ്ട് ആറാം സ്ഥാനത്തേക്ക് മുന്നേറി.
https://www.facebook.com/Malayalivartha