ചാമ്പ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടങ്ങൾ; ക്വാർട്ടർ ഫൈനൽ ലൈനപ്പായി
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ. നിയോണിൽ നടന്ന നറുക്കെടുപ്പിലാണ് മത്സരക്രമം വ്യക്തമായത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് യുവന്റസിനെയും അഞ്ചു തവണ വിജയികളായ ബാഴ്സലോണ റോമയേയും നേരിടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ലിവർപൂളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ക്വാർട്ടറിൽ എത്തിയ സെവിയ്യക്ക് എതിരാളികൾ ജർമനിയിൽ നിന്നുള്ള ബയേൺ മ്യൂണിക് ആണ്. ഏപ്രിൽ 3,4 തീയതികളിൽ ആദ്യ പാദവും 10,11 തീയതികളിൽ രണ്ടാം പാദ മത്സരവും നടക്കും.
https://www.facebook.com/Malayalivartha