ഐ എസ് എൽ ഫൈനൽ: ബെംഗളൂരു-ചെന്നൈ പോരാട്ടം ഇന്ന്
ഐ എസ് എൽ നാലാം സീസണിലെ ഫൈനൽ ഇന്ന് നടക്കും. ആദ്യ ഐ എസ് എൽ കളിക്കുന്ന ബെംഗളൂരു എഫ് സിയുടെ എതിരാളികൾ കരുത്തരായ ചെന്നൈയിൻ എഫ് സിയാണ്. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് ബെംഗളൂരു. ലീഗ് ഘട്ടത്തിൽ മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ് മികച്ച ഫോമിലുള്ള ബെംഗളൂരു എഫ് സി. സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ മുൻതൂക്കം ബെംഗളൂരുവിനുണ്ട്.
എന്നാൽ 2016ൽ കിരീടം നേടിയ പ്രകടനം ആവർത്തിക്കാനാവും ചെന്നൈയിന്റെ ശ്രമം. സെമിയിൽ എഫ് സി ഗോവയെ രണ്ടു പാദങ്ങളിലുമായി 4 -1ന് തോൽപ്പിച്ചാണ് ചെന്നൈയിൻ ഫൈനലിൽ പ്രേവേശിച്ചത്. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ചെന്നൈയിൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
https://www.facebook.com/Malayalivartha