കൊച്ചിയിലെ ഏകദിന മത്സരത്തിൽ ആശങ്കയറിയിച്ച് ബ്ളാസ്റ്റേഴ്സ് : തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റ്
ഫിഫയുടെ അംഗീകാരമുള്ള കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തില്‍ ആശങ്കയറിയിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് രംഗത്തെത്തി. കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റാണെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ഹോം മൽസരങ്ങൾ വൈകുന്നതിൽ ബ്ളാസ്റ്റേഴ്സ് ആശങ്ക വ്യക്തമാക്കി. ഐ എസ് എൽ സെപ്റ്റംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ബ്ളാസ്റ്റേഴ്സ് അറിയിച്ചു.
എന്നാൽ ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജിസിഡിഎ അറിയിച്ചിരുന്നു. വിദഗ്ധരുടെ അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമതീരുമാനമെന്നും ജിസിഡിഎ ചെയര്മാന് സി എന്‍ മോഹനന് അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താനാകുമോയെന്നു പരിശോധിക്കുമെന്നും ജിസിഡിഎ അറിയിച്ചു. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരം ക്രിക്കറ്റും എന്ന് പറയാനാകില്ല. ഇവ രണ്ടും കൊച്ചിയില്‍ നടത്താമെന്നും ജിസിഡിഎ പറഞ്ഞു.
https://www.facebook.com/Malayalivartha