കൊച്ചിയില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട ; മനുഷ്യമതില്‍ തീർക്കാൻ ഒരുങ്ങുന്നു
കൊച്ചിയില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട. കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് സംരക്ഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ പോരാട്ടത്തിന് തുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടം. ഫുട്ബോള്‍ ആരാധകരെയും താരങ്ങളെയും ഒരുമിപ്പിച്ച് മനുഷ്യമതില്‍ ഒരുക്കാനാണ് തീരുമാനം.
25 മാര്‍ച്ച് ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നഹ്റു സ്റ്റേഡിയത്തിന് മുന്നിലാകും ഫുട്ബോള്‍ ആരാധകര്‍ മനുഷ്യമതില്‍ തീര്‍ക്കുക. ഞായറായ്ച ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം. നൂറ് കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേവ് മത്സരത്തിനും കൊച്ചി ടര്‍ഫ് സംരക്ഷിക്കാനുള്ള കാര്‍ഡുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha